എൻജിനീയേഴ്സ് ദിനത്തിൽ രക്തദാന ക്യാന്പ് നടത്തി
1592108
Tuesday, September 16, 2025 7:50 AM IST
പെരിന്തൽമണ്ണ: ദേശീയ എൻജിനീയേഴ്സ് ദിനത്തോടനുബന്ധിച്ച് ലെൻസ്ഫെഡ് ഏരിയ കമ്മിറ്റി പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ രക്തദാന ക്യാന്പ് നടത്തി.
ഡോ. കെ. സാലിം (മെഡിക്കൽ ഓഫീസർ, ബ്ലഡ് ബാങ്ക്, ജില്ലാ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ ) ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അബ്ദുൾ അക്ബർ, സെക്രട്ടറി, മോഹൻദാസ് ട്രഷറർ മണികണ്ഠൻ, സംസ്ഥാന സമിതി അംഗം പി. ഹാരിസ്, ജില്ലാ സമിതി അംഗങ്ങളായ സേതുമാധവൻ, സിറാജ് എന്നിവർ പ്രസംഗിച്ചു.