മ​ല​പ്പു​റം: ജി​ല്ല​യി​ൽ 6, 17 തി​യ​തി​ക​ളി​ൽ എ​ക്സൈ​സ് ആ​ൻ​ഡ് പ്രൊ​ഹി​ബി​ഷ​ൻ വ​കു​പ്പി​ൽ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ (ട്രെ​യി​നി) (കാ​റ്റ​ഗ​റി ന​ന്പ​ർ 743/2024), സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ (ട്രെ​യി​നി) (ര​ണ്ട്- എ​ൻ​സി​എ ഒ​ബി​സി) (കാ​റ്റ​ഗ​റി ന​ന്പ​ർ 455/2024), വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ (ട്രെ​യി​നി) (ര​ണ്ട്- എ​ൻ​സി​എ-​എ​സ്ടി) (കാ​റ്റ​ഗ​റി ന​ന്പ​ർ 515/2023) എ​ന്നീ ത​സ്തി​ക​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു​ള്ള എ​ൻ​ഡ്യൂ​റ​ൻ​സ് ടെ​സ്റ്റ് ന​ട​ക്കും.

പ​രീ​ക്ഷാ സ​മ​യം തീ​രു​ന്ന​തു​വ​രെ കോ​ട്ട​ക്ക​ൽ ബൈ​പാ​സ് ഫ​സ്റ്റ് ആ​ൻ​ഡ് സെ​ക്ക​ൻ​ഡ് റീ​ച്ച് റോ​ഡി​ൽ പു​ത്തൂ​ർ ജം​ഗ്ഷ​ൻ മു​ത​ൽ ര​ണ്ട​ര കി​ലോ​മീ​റ്റ​ർ ദൂ​രം വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ചു. വാ​ഹ​ന​ങ്ങ​ൾ തി​രൂ​ർ-​മ​ല​പ്പു​റം റോ​ഡ് വ​ഴി തി​രി​ഞ്ഞു പോ​ക​ണം.

പ​യ്യ​ന​ങ്ങാ​ടി-​പ​ന​ന്പാ​ലം റോ​ഡി​ൽ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ ഈ ​റോ​ഡി​ലൂ​ടെ​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം ഇ​ന്ന് മു​ത​ൽ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ത് വ​രെ പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചു. ഇ​തു​വ​ഴി പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ പ​യ്യ​ന​ങ്ങാ​ടി-​വൈ​ല​ത്തൂ​ർ- ക​ടു​ങ്ങാ​ത്തു​കു​ണ്ട് വ​ഴി പോ​ക​ണം.