കേരള കോൺഗ്രസ് -എം ജില്ലാ നേതൃ സമ്മേളനം ഇന്ന്
1591045
Friday, September 12, 2025 5:28 AM IST
മലപ്പുറം: കേരള കോൺഗ്രസ് -എം ജില്ലാ നേതൃ സമ്മേളനം മലപ്പുറം വ്യാപാര വ്യവസായ ഏകോപന സമിതി ഓഡിറ്റോറിയത്തിൽ ഇന്ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.
രാവിലെ 11 ന് ജില്ലാ പ്രസിഡന്റ് ജോണി പുല്ലന്താനി അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയും മുൻ എംഎൽഎയുമായ ഡോ. സ്റ്റീഫൻ ജോർജ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തും.
ജില്ലയുടെ ചാർജുള്ള സംസ്ഥാന ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ ചൂണ്ടൽ പ്രസംഗിക്കും.