പി.കെ. ഫിറോസിനെതിരേ ആരോപണം കടുപ്പിച്ച് കെ.ടി. ജലീൽ
1590835
Thursday, September 11, 2025 7:46 AM IST
മലപ്പുറം: യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസിനെതിരേ ആരോപണം കടുപ്പിച്ച് കെ.ടി. ജലീൽ എംഎൽഎ. ഫിറോസിന്റെ കന്പനി നടത്തുന്നത് റിവേഴ്സ് ഹവാലയാണോയെന്ന് ജലീൽ ഫേസ്ബുക്കിലൂടെ ചോദ്യമുന്നയിച്ചു. ദുബായിൽ രജിസ്റ്റർ ചെയ്ത ഫോർച്യൂണ്‍ ഹൗസ് ജനറൽ ട്രേഡിംഗ് എൽഎൽസി എന്ന കന്പനിയിലുള്ളത് മൂന്ന് ജീവനക്കാരാണ്. മൂന്ന് പേരും മൂന്ന് വിഭാഗത്തിന്റെ മാനേജർമാരാണ്.
എത്ര ലീഗ് നേതാക്കൾ അവരുടെ കള്ളപ്പണം ഫിറോസിന്റെ കന്പനി മുഖേന ഗൾഫിലേക്ക് കടത്തിയിട്ടുണ്ടാകും?. ഇതിനെല്ലാം വ്യക്തത വരുത്തേണ്ടത് ഫിറോസ് ആണ്. അദ്ദേഹം ഒളിവ് ജീവിതത്തിൽ നിന്ന് പുറത്തുവന്ന് മാധ്യമങ്ങളെ കണ്ട് വസ്തുതകൾ വ്യക്തമാക്കണം. ഒരു ദിവസം നാല് നേരം മാധ്യമങ്ങളെ കണ്ടിരുന്ന ഫിറോസ് ഏത് മാളത്തിലാണ് ഒളിച്ചിരിക്കുന്നത്.? തന്പീ പുറത്തു വരൂ. പത്രക്കാർ കട്ട വെയിറ്റിംഗാണ്- ജലീൽ കുറിച്ചു.