പെരിന്തൽമണ്ണ ജിഎൽപി സ്കൂളിൽ വർണക്കൂടാരം
1590831
Thursday, September 11, 2025 7:46 AM IST
പെരിന്തൽമണ്ണ: നഗരസഭയിലെ ജിഎൽപിഎസ് വെസ്റ്റ് സ്കൂളിൽ നിർമിച്ച വർണക്കൂടാരം നഗരസഭാ ചെയർമാൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സണ് എ.നസീറ അധ്യക്ഷയായിരുന്നു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് നെച്ചിയിൽ മൻസൂർ, അബ്ദുൾ സലീം (ഡിപിസി, എസ്എസ്കെ മലപ്പുറം), പി.മനോജ് കുമാർ (ഡിപിഒ, എസ്എസ്കെ മലപ്പുറം), എഇഒ കെ.ടി. കുഞ്ഞിമൊയ്തു എന്നിവർ പ്രസംഗിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസറും വിദ്യാകിരണം കോ ഓർഡിനേറ്ററുമായ സുരേഷ് കൊളശേരി പദ്ധതി സമർപ്പണം നടത്തി. സി.സന്തോഷ്കുമാർ (ബിപിസി പെരിന്തൽമണ്ണ ബിആർസി), നഗരസഭാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.കെ. ശ്രീധരൻ, എം.പി. സുനിൽകുമാർ (മുൻ ബിപിഎസ് പെരിന്തൽമണ്ണ ബിആർസി), പിടിഎ പ്രസിഡന്റ് എ.ബി. രജീഷ്, സ്കൂൾ സംരക്ഷണ സമിതി ചെയർമാൻ ലിയാഖത്ത് അലിഖാൻ തുടങ്ങിയവർ പങ്കെടുത്തു.
പ്രീ പ്രൈമറി രംഗത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനസൗകര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് വർണകൂടാരം. പഠനത്തിനോടൊപ്പം കുട്ടികളുടെ കലാകായിക മികവുകൾ പ്രോത്സാഹിപ്പിക്കുക, സർഗശേഷി വർധിപ്പിക്കുക, ഭാഷ,ശാസ്ത്രം തുടങ്ങിയ മേഖലയിലുള്ള അറിവ് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള 10 ലക്ഷം രൂപയുടെ പദ്ധതി പ്രവർത്തനങ്ങളാണ് സ്കൂളിൽ നടപ്പാക്കിയത്. 10 ലക്ഷം രൂപ ചെലവഴിച്ചാണ് വർണക്കൂടാരം ഒരുക്കിയിട്ടുള്ളത്.