തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. ര​വീ​ന്ദ്ര​ന്‍റെ പേ​രി​ൽ വ്യാ​ജ വാ​ട്സാ​പ്പ് പ്രൊ​ഫൈ​ലു​ണ്ടാ​ക്കി സാ​ന്പ​ത്തി​ക ത​ട്ടി​പ്പി​ന് ശ്ര​മം.

സം​ഭ​വ​ത്തി​ൽ തേ​ഞ്ഞി​പ്പ​ലം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. വാ​ട്സാ​പ്പ് പ്രൊ​ഫൈ​ലി​ൽ വി​സി​യു​ടെ ചി​ത്ര​വും പേ​രു​വി​വ​ര​ങ്ങ​ളു​മു​ണ്ട്. സു​ഹൃ​ത്തു​ക്ക​ൾ​ക്കും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും പ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​ന്ദേ​ശം എ​ത്തി​യ​തോ​ടെ​യാ​ണ് ഇ​ക്കാ​ര്യം പു​റ​ത്ത​റി​ഞ്ഞ​ത്. വി​യ​റ്റ്നാം ന​ന്പ​റി​ൽ നി​ന്നാ​ണ് സ​ന്ദേ​ശം എ​ത്തി​യ​തെ​ന്നാ​ണ് വി​വ​രം.