ഫ്രഷേഴ്സ് ഡേ സംഘടിപ്പിച്ചു
1591040
Friday, September 12, 2025 5:25 AM IST
എടക്കര: മൂത്തേടം ഫാത്തിമ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ പുതുതായി ചേര്‍ന്ന വിദ്യാര്‍ഥികളെ വരവേല്‍ക്കുന്നതിന് സീനിയേര്‍ഴ്സ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഫ്രഷേഴ്സ് ഡേ സംഘടിപ്പിച്ചു.
പ്രിന്‍സിപ്പല്‍ ഫാ. ഡോ. ഷിബിന്‍ പി. ജെയിംസ് ഉദ്ഘാടനം ചെയ്തു. കോളജ് സിഇഒ ഫാ. ഏബ്രഹാം പതാക്കല്‍, ഐക്യുഎസി കോ ഓര്‍ഡിനേറ്റര്‍ ഡോ. നാജിയ ബീഗം, ട്രാവല്‍ ആന്‍ഡ് ടൂറിസം വിഭാഗം മേധാവി ഫിലിപ്പ് നൈനാന്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ. ശരണ്യ തുടങ്ങിയവര്‍ സംസാരിച്ചു.
വിദ്യാര്‍ഥികളുടെ കലാസാംസ്കാരിക പരിപാടികള്‍ അരങ്ങേറി. ചടങ്ങില്‍ കോളജ് മാഗസിന് ചൂട്ട് കവര്‍ പേജ് പ്രകാശനവും നടന്നു. തുടര്‍ന്ന് സിലുവും അബ്ദുവും സംഘവും അവതരിപ്പിച്ച റാപ്പ് മ്യൂസിക്ക്, ഇ.ഡി ക്ലബിന്റെ ഖാന ഖലി ഫുഡ് സ്ട്രീറ്റ് എന്നിവയും നടന്നു.