പെയിന്റിംഗ് ജോലിക്കിടയിൽ വീണ് രണ്ട് അതിഥി തൊഴിലാളികൾക്ക് പരിക്ക്
1591041
Friday, September 12, 2025 5:25 AM IST
നിലമ്പൂർ: നിലമ്പൂർ സ്ക്കൂൾ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തിക്കിടയിൽ താഴേക്ക് വീണ് രണ്ട് അതിഥി തൊഴിലാളികൾക്ക് പരിക്ക്. ബംഗാൾ സ്വദേശികളായ കാർത്തിക്ക്, ബിനോയ് എന്നിവർക്കാണ് പരിക്കേറ്റത്.
നിലമ്പൂർ ഗവ. മാനവേദൻ ഹയർ സെക്കൻഡറി സ്ക്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പെയിന്റിംഗ് നടത്തുന്നതിനിടയിൽ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. മൂന്ന് പേരാണ് ജോലി ചെയ്തിരുന്നത് ഇതിൽ രണ്ട് പേരാണ് താഴേക്ക് വീണത് കാലിനും തലക്കുമാണ് പരിക്ക്.
ഇന്നലെ രാവിലെ 10 മണിയോടെയാണ് അപകടം . രണ്ടുപേരെയും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.