നി​ല​ന്പൂ​ർ: എ​റ​ണാ​കു​ളം-​നി​ല​ന്പൂ​ർ മെ​മു​വി​ന് രാ​ത്രി​യെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് സ​ഹാ​യ​ക​ര​മാ​യി പു​തി​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു. രാ​ത്രി 10.05ന് ​നി​ല​ന്പൂ​രി​ലെ​ത്തു​ന്ന മെ​മു യാ​ത്ര​ക്കാ​ർ​ക്കാ​യി 10.15ന് ​പു​റ​പ്പെ​ടു​ന്ന ത​ര​ത്തി​ലാ​ണ് ബ​സ് സ​ർ​വീ​സ്. ചു​ങ്ക​ത്ത​റ, എ​ട​ക്ക​ര വ​ഴി​ക്ക​ട​വ് വ​ഴി മ​രു​ത​യി​ലേ​ക്കാ​ണ് സ​ർ​വീ​സ്. രാ​വി​ലെ 5.30ന് ​മ​രു​ത​യി​ൽ നി​ന്ന് നി​ല​ന്പൂ​ർ, അ​രീ​ക്കോ​ട്, എ​ള​മ​രം, മെ​ഡി​ക്ക​ൽ കോ​ള​ജ് വ​ഴി കോ​ഴി​ക്കോ​ട്ടേ​ക്ക് സ​ർ​വീ​സ് ന​ട​ത്തും. തി​രി​കെ മ​ഞ്ചേ​രി വ​ഴി വ​ഴി​ക്ക​ട​വി​ലേ​ക്ക്.

പു​തി​യ ബ​സ് സ​ർ​വീ​സ് നി​ല​ന്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ത്ത് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ണ്‍​സി​ല​ർ വി.​എ. ക​രീം, കെ​എ​സ്ആ​ർ​ടി​സി ജ​ന​റ​ൽ ക​ണ്‍​ട്രോ​ളിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ സി.​വി. റി​നി​ൽ​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ട്രെ​യി​ൻ യാ​ത്ര​ക്കാ​ർ​ക്ക് സ​ഹാ​യ​ക​ര​മാ​യി രാ​ത്രി 8.55ന് ​നി​ല​ന്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് ചു​ങ്ക​ത്ത​റ, എ​ട​ക്ക​ര, മൂ​ത്തേ​ടം വ​ഴി പാ​ലാ​ങ്ക​ര​യി​ലേ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം പു​തി​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചി​രു​ന്നു. ഒ​രാ​ഴ്ച​ക്കി​ടെ ര​ണ്ട് കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സു​ക​ളാ​ണ് നി​ല​ന്പൂ​രി​ന് ല​ഭി​ച്ച​ത്.