പെരിന്തൽമണ്ണ മുനിസിപ്പൽ ഓഫീസ് പ്രതിപക്ഷ കൗൺസിലർമാർ ഉപരോധിച്ചു
1591034
Friday, September 12, 2025 5:25 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാർ നഗരസഭ ഉപരോധിച്ചു. പെരിന്തൽമണ്ണ നഗരസഭയിൽ കഴിഞ്ഞ രണ്ടുമാസക്കാലമായി 70 ശതമാനം തെരുവ് വിളക്കുകൾ കത്താതെ ജനങ്ങൾ ദുരിത പൂർണ്ണമായ ജീവിതം നയിച്ചു കൊണ്ടിരിക്കുന്നു.
പ്രത്യേകിച്ച് പെരിന്തൽമണ്ണ പ്രദേശത്ത് പുലിയുടെ സാന്നിധ്യം വാർത്തയായി നിലനിൽക്കുന്ന സാഹചര്യത്തിൽ അതിന് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്നും തകർന്നു കിടക്കുന്ന റോഡുകൾ മുഴുവൻ റീടാറിങ് ചെയ്യണമെന്നും ഒലിങ്കര ഫ്ലാറ്റ് സമുച്ചയത്തിലെ മാലിന്യ സംസ്കരണത്തിന് അടിയന്തര പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു കൊണ്ട് പെരിന്തൽമണ്ണ നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാർ പെരിന്തൽമണ്ണ നഗരസഭ ഉപരോധിച്ചു.
പെരിന്തൽമണ്ണ നഗരസഭ കൗൺസിലർ പത്തത്ത് ജാഫറിന്റെ അധ്യക്ഷതയിൽ ചേർന്ന ഉപരോധ സമരം നഗരസഭ പ്രതിപക്ഷ നേതാവ് പച്ചീരി ഫാറൂഖ് ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ മുഹമ്മദ് സുനിൽ, താമരത്ത് സലിം, ജിതേഷ്, തസ്നീമ ഫിറോസ്, തസ്നീം അക്ബർ, കൃഷ്ണ പ്രിയ, ശ്രീജിഷ, നിഷ സുബൈർ, ഹുസൈൻ റിയാസ്, സജ്ന ഷൈജൽ എന്നിവർ സംസാരിച്ചു.