ഏലംകുളം കുടിവെള്ള പദ്ധതി പ്രഖ്യാപനം നാളെ
1590827
Thursday, September 11, 2025 7:46 AM IST
പെരിന്തൽമണ്ണ: ഏലംകുളം ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതിയുടെ സമർപ്പണം 12ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും.
കേന്ദ്ര, സംസ്ഥാന പദ്ധതിയായ ജല ജീവൻ മിഷൻ പ്രവൃത്തിയിൽ ഉൾപ്പെടുത്തി 16.36 കോടി ചെലവിലാണ് പദ്ധതി പൂർത്തിയാക്കിയത്. ഏലംകുളം ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും അങ്കണവാടികളിലും സ്കൂളുകളിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കിയാണ് പ്രവൃത്തി പൂർത്തീകരിച്ചത്. ഏലംകുളം സർവീസ് സഹകരണ ബാങ്ക് ഹാളിൽ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പരിപാടിയിൽ നജീബ് കാന്തപുരം എംഎൽഎ അധ്യക്ഷത വഹിക്കും. ഇ.ടി. മുഹമ്മദ് ബഷീർ എംപി മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, കളക്ടർ വി.ആർ. വിനോദ് എന്നിവർ പങ്കെടുക്കും.