ഓണം വാരാഘോഷം സമാപിച്ചു
1590534
Wednesday, September 10, 2025 5:58 AM IST
മലപ്പുറം: വിനോദ സഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം വകുപ്പിന്റെയും നേതൃത്വത്തിൽ മലപ്പുറം കോട്ടക്കുന്നിൽ നടത്തിയ ഓണം വാരാഘോഷം സമാപിച്ചു. ആറ് ദിവസങ്ങളിലായി നടന്ന പരിപാടി ആസ്വദിക്കാൻ ആയിരങ്ങളാണ് എത്തിയത്.
സമാപന സമ്മേളനം ഡിടിപിസി സെക്രട്ടറി വിപിൻ ചന്ദ്ര ഉദ്ഘാടനം ചെയ്തു. ഇൻഫർമേഷൻ അസിസ്റ്റന്റ് കെ. വരുണ്‍, കെയർടേകർ അൻവർ ആയമോൻ എന്നിവർ പ്രസംഗിച്ചു.
പിന്നണി ഗായിക രഞ്ജിനി ജോസും സംഘവും അവതരിപ്പിച്ച "മ്യൂസിക് ഇവന്റ് ’ സമാപന ദിവസത്തെ ആഘോഷമാക്കി. പ്രവൃത്തി ദിവസമായിട്ടും നിരവധി പേരാണ് കുടുംബ സമേതം പരിപാടി വീക്ഷിക്കാൻ കോട്ടക്കുന്നിലെത്തിയത്.