കാട്ടുപന്നി ഓട്ടോറിക്ഷക്ക് കുറുകെ ചാടി; അഞ്ച് പേർക്ക് പരിക്ക്
1591033
Friday, September 12, 2025 5:25 AM IST
നിലമ്പൂർ: കാട്ടുപന്നി ഓട്ടോറിക്ഷയിലിടിച്ച് അപകടം അഞ്ച് പേർക്ക് പരിക്കേറ്റു. അകമ്പാടം നമ്പൂരിപ്പൊട്ടിയിൽ ബുധനാഴ്ച്ച രാത്രി 10.30 തോടെയാണ് അപകടം.
റോഡിന് കുറുകെ ചാടിയ കാട്ടുപന്നി ഇടിച്ചതോടെ ഓട്ടോറിക്ഷ തലകീഴായി മറഞ്ഞാണ് അപകടം എരുമമുണ്ട സ്വദേശികളായ വാരട്ടാൻ ബോബി എന്ന പൗലോസ് (45) വാരട്ടാൻ ലിസി (57) കണ്ടത്തിൽ ഷിനി (37) കണ്ടത്തിൽ റിക്സൺ (17) കണ്ടത്തിൽ റോഷൻ (12) എന്നിവർക്കാണ് പരിക്കേറ്റത്.
ബുധനാഴ്ച്ച രാത്രി റിക്സണ്പനി കൂടിയതിനാൽ അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ഓട്ടോ റിക്ഷയിൽ കൊണ്ടുവരുപ്പോൾ നമ്പൂരിപ്പൊട്ടിയിൽ വച്ച് ഓട്ടോ റിക്ഷക്ക് കുറുകെ കാട്ടുപന്നി ചാടിയതോടെയാണ് ഇവർ അപകടത്തിൽപ്പെട്ടത്.
ലിസിക്ക് കഴുത്തിനും മറ്റുള്ളവർക്ക് കാലിനും കൈക്കുമാണ് പരിക്ക്. നിലമ്പൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിലുമെത്തിച്ച് ചികിത്സ നൽകി. അകമ്പാടം വനം സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വി.കെ. മുഹസിന്റെ നേത്യത്വത്തിൽ വനപാലകർ പരിക്കു പറ്റിയവരെ വീടുകളിലെത്തി സന്ദർശിച്ചു. കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക് പറ്റിയവർക്ക് വനം വകുപ്പ് ചികൽസ സഹായം അനുവദിക്കും.