തെരുവ് നായ്ക്കള്‍ക്കുള്ള പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ്
1591044
Friday, September 12, 2025 5:27 AM IST
എടക്കര: മൂത്തേടത്ത് തെരുവ് നായ്ക്കള്‍ക്കുള്ള പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് നല്കി. മൂത്തേടം വെറ്ററിനറി ഡിസ്പെന്‍സറി വഴി നടപ്പിലാക്കുന്ന പ്രതിരോധ കുത്തിവയ്പ്പ് പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉസ്മാന് ഉദ്ഘാടനം ചെയ്തു.
മൂത്തേടം ഗ്രാമപഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയില്‍ പേവിഷബാധ നിയന്ത്രണ പദ്ധതിയിലൂടെയാണ് തെരുവ് നായകള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നത്. വെറ്ററിനറി സര്ജന് ഡോ. റെയ്നു ഉസ്മാന് പദ്ധതി വിശദീകരിച്ചു. പഞ്ചായത്തംഗങ്ങളായ എം. ആയിഷ, റോസമ്മ, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ എഡ്ന രാജു എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു.