വ​ണ്ടൂ​ർ: വ​ണ്ടൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി വ​ണ്ടൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് സം​ഘ​ടി​പ്പി​ച്ച മാ​ർ​ച്ചി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് പ​രി​ക്കേ​റ്റ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നെ വ​ണ്ടൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ എ​ക്സ്-​റേ എ​ടു​ക്കാ​ൻ ഫി​ലി​മി​ല്ല.

ഇ​തേ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ചൊ​വ്വ​ന്നൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്് വി.​എ​സ്. സു​ജി​ത്തി​നെ പോ​ലീ​സ് മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മാ​ർ​ച്ചി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

കൈ​യ്ക്ക് പ​രി​ക്കേ​റ്റ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ എം. ​സ​ഫ് വാ​നെ വ​ണ്ടൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴാ​ണ് ഫി​ലിം ഇ​ല്ലാ​ത്ത​തി​നാ​ൽ എ​ക്സ് റേ ​എ​ടു​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് ഇ​യാ​ളെ വ​ണ്ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി.​ടി. ജ​ബീ​ബ് സു​ക്കീ​ർ, സി.​പി. സി​റാ​ജ്, റ​ഹീം മൂ​ർ​ക്ക​ൻ, ഷി​ഹാ​ബ് മു​ക്ക​ണ്ണ​ൻ, ഇ.​കെ. അ​ഫ് ല​ഹ്, വി​ജേ​ഷ് നെ​ച്ചി​ക്കോ​ട​ൻ തു​ട​ങ്ങി​യ​വ​രാ​ണ് സ​ഫ് വാ​നോ​ടൊ​പ്പം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്. വി​ത​ര​ണ​ത്തി​ൽ വ​ന്ന കാ​ല​താ​മ​സ​മാ​ണ് ഫി​ലിം തീ​രാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.