ക​രു​വാ​ര​കു​ണ്ട്: അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യ പു​ന്ന​ക്കാ​ട് പ്ര​തി​ഭാ വ​ള​വി​ൽ പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം സു​ര​ക്ഷാ മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ങ്ങ​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് പ്ര​തി​ഭാ ഗ്ര​ന്ഥ​ശാ​ലാ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. നി​ല​ന്പൂ​ർ-​പെ​രി​ന്പി​ലാ​വ് സം​സ്ഥാ​ന പാ​ത​യി​ൽ തി​ര​ക്കേ​റി​യ ഭാ​ഗ​ത്ത് രൂ​പ​പ്പെ​ട്ട വ​ലി​യ കു​ഴി​യി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ര​ട​ക്കം അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് തു​ട​ർ​ക്ക​ഥ​യാ​ണ്.

അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​വ​രി​ൽ പ​ല​ർ​ക്കും ഗു​രു​ത​ര പ​രി​ക്കു​ക​ളും ഏ​ൽ​ക്കാ​റു​ണ്ട്. മ​ഴ​ക്കാ​ല​ത്ത് റോ​ഡും കു​ഴി​ക​ളും തി​രി​ച്ച​റി​യാ​ത്ത വി​ധം വെ​ള്ള​ക്കെ​ട്ടും രൂ​പ​പ്പെ​ടും. ഇ​വി​ടെ സ്ഥി​ര​മാ​യി അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​ത് കാ​ര​ണം കു​ഴി​ക​ൾ നി​ക​ത്ത​ണ​മെ​ന്നും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും ഗ്ര​ന്ഥ​ശാ​ല ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

അ​പ​ക​ട വ​ള​വി​ന് സ​മീ​പ​മു​ള്ള വീ​ട്ടി​ലേ​ക്ക് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ചു ക​യ​റി​യ സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. രാ​ത്രി​സ​മ​യ​ങ്ങ​ളി​ലാ​ണ് പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത്. അ​പ​ക​ടം ഒ​ഴി​വാ​ക്കാ​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഗ്ര​ന്ഥ​ശാ​ലാ ക​മ്മി​റ്റി അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.​

യോ​ഗ​ത്തി​ൽ ടി.​പി. മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​ഷീ​ദ് ചോ​ല​ശേ​രി, കെ. ​റ​ഹി​യാ​ൻ​ബി, നൗ​ഷാ​ദ് പു​ഞ്ച, റി​യാ​സ് കു​ന്ന​ത്ത്, ഡോ. ​നി​ർ​മ്മ​ല ജോ​ണ്‍, കെ. ​ശ്രീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.