വാഹനാപകടങ്ങളിൽ പരിക്കേറ്റു
1592106
Tuesday, September 16, 2025 7:50 AM IST
പെരിന്തൽമണ്ണ: തൂതയിൽ സ്കൂട്ടിയിൽ നിന്ന് വീണ് തൂത പൊയ്യക്കൊടി അൻഷാദ് (18), കൊണ്ടോട്ടിപ്പടി ആഞ്ഞിലങ്ങാടിയിൽ ബൈക്കും ബസും കൂട്ടിയിടിച്ച് വെള്ളിയഞ്ചേരി മടത്തൊടി ഉസ്മാൻ (62), പേരമകൻ ഐസിൻ (രണ്ട്), എടക്കരയിൽ സ്കൂട്ടിയും ബസും കൂട്ടിയിടിച്ച് എടക്കര മുരിങ്ങാക്കോടൻ മുഹമ്മദ് (65), കുന്നപ്പള്ളിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ചേലക്കാട് സ്വദേശികളായ ചീനിക്കുണ്ടിൽ മൂസ (65), ഭാര്യ ഫാത്തിമത്ത് സുഹ്റ (50), ഉച്ചാരക്കടവിൽ ബൈക്കും ബസും കൂട്ടിയിടിച്ച് വണ്ടൂർ മേലേപാടം റാഷിദ് (23) എന്നിവരെ പരിക്കുകളോടെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു.