ലീഗ് നേതാക്കൾക്കെതിരെ അന്വേഷണം വേണം: എൻസിപി-എസ്
1592120
Tuesday, September 16, 2025 7:50 AM IST
മലപ്പുറം:അഴിമതിയിലൂടെ കുറ്റാരോപണം നേരിടുന്ന മുസ്ലീംലീഗ്, യൂത്ത് ലീഗ് നേതാക്കൾ, എന്നിവർക്കെതിരെ സമഗ്രമായ അനേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് എൻസിപി-എസ് പ്രവർത്തകർ ജില്ലാ പഞ്ചായത്തിലേക്ക് നടത്തിയ മാർച്ചിൽ ആവശ്യപ്പെട്ടു. ജനങ്ങളെ കബളിപ്പിക്കുന്ന നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ലീഗ് നേതൃത്വംചങ്കൂറ്റം കാണിക്കണം. മാർച്ച് സംസ്ഥാന സെക്രട്ടറി രഘു കെ. മാരാത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി.രാമനാഥൻ അധ്യക്ഷത വഹിച്ചു.
ആലീസ് മാത്യു, ഇ.എ.മജീദ്, പാറപ്പുറത്ത് കുഞ്ഞുട്ടി, എം.സി.ഉണ്ണികൃഷ്ണൻ, പി.മധു, ഹംസ പാലൂർ, സി.പി.രാധാകൃഷ്ണൻ, അബുലൈസ് തേഞ്ഞിപ്പലം, കെ. മധുസൂദനൻ, കെ.ടി.മുജീബ്ബ്. ഷെബിൻ തൂത, പുലിയോടൻ മുഹമ്മദ് ലീന മുഹമ്മദലി എന്നിവർ പ്രസംഗിച്ചു.