തെരുവു നായ്ക്കളുടെ ആക്രമണത്തിൽ മസ്ജിദ് ജീവനക്കാരന് ഗുരുതര പരിക്കേറ്റു
1592114
Tuesday, September 16, 2025 7:50 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മസ്ജിദ് ജീവനക്കാരന് ഗുരുതര പരിക്കേറ്റു. തറയിൽ ബസ് സ്റ്റാൻഡിന് സമീപത്തെ മസ്ജിദുൽ മാജിദൈൻ ജുമാ മസ്ജിദിലെ ശുചീകരണ ജീവനക്കാരൻ വഴിപ്പാറ സ്വദേശി കുരംകുറ്റി സൂപ്പി (64) ക്കാണ് പരിക്കേറ്റത്. ഇദ്ദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മസ്ജിദിലെ ജോലി കഴിഞ്ഞ് ഇന്നലെ രാവിലെ 10 ന് മടങ്ങിപോകുന്പോഴാണ് ഏഴിലധികം തെരുവ് നായ്ക്കൾ പിറകിലൂടെയെത്തി കൂട്ടമായി ആക്രമിച്ചത്.
നായ കാലിൽ കടിച്ച് തൂങ്ങിയ നിലയിലായിരുന്നു. നാട്ടുകാരും ഇതരസംസ്ഥാന തൊഴിലാളികളും ചേർന്ന് സൂപ്പിയെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും പ്രാഥമിക ശുശ്രൂഷക്കും കുത്തിവയ്പിനും ശേഷം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.