തൃക്കലങ്ങോട് പഞ്ചായത്ത് യൂത്ത്ലീഗ് സമ്മേളനം സമാപിച്ചു
1591543
Sunday, September 14, 2025 5:14 AM IST
മഞ്ചേരി: തൃക്കലങ്ങോട് പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് സമ്മേളനം സമാപിച്ചു. യൂത്ത് ലീഗ് മെമ്പര്‍ഷിപ്പിന്റെ ഭാഗമായി യൂണിറ്റ് സമ്മേളനങ്ങള്‍ നടത്തിയതിന്ശേഷം എളങ്കൂര്‍ സാജ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം അഡ്വ. യു.എ. ലത്തീഫ് എം എല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുഹമ്മദ് നഷീദ് തോട്ടുപൊയില്‍ അധ്യക്ഷത വഹിച്ചു.
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് മുഖ്യപ്രഭാഷണം നടത്തി. എലമ്പ്ര ബാപ്പുട്ടി, ഇ.എ .സലാം, ഇ.ടി. മോയിന്‍ കുട്ടി, എന്‍.പി. മുഹമ്മദ്, സൈജല്‍ ആമയൂര്‍, വി.ടി. ഷഫീഖ്, ഫിറോസ് പള്ളിപ്പടി,
ഹസ്ക്കര്‍ ആമയൂര്‍, എസ്. അബ്ദുസലാം, ജംഷാദ് നാണി, എന്‍.പി. ജലാല്‍, ജാഫര്‍ മഞ്ഞപ്പറ്റ, കെ.ടി. ജലീല്‍, റഹീം എന്നിവര്‍ സംസാരിച്ചു. കൗണ്‍സില്‍ യോഗം 19ന് പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസില്‍ നടക്കും.