നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് പരിക്കേറ്റ യുവതി മരിച്ചു
1591373
Saturday, September 13, 2025 11:03 PM IST
മേലാറ്റൂർ: മകന്റെ കൂടെ ബൈക്കിൽ സഞ്ചരിക്കവേ നായ കുറകെ ചാടി ബൈക്ക് മറിഞ്ഞ് പരിക്കേറ്റ യുവതി മരിച്ചു. മേലാറ്റൂർ കിഴക്കുംപാടം കട്ടിലശേരി ഉമ്മർ മുസ്ല്യാരുടെ ഭാര്യ സലീന (40) യാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി അലനല്ലൂരിൽ വച്ചാണ് അപകടം സംഭവിച്ചത്.
മകന്റെ കൂടെ ബൈക്കിൽ സഞ്ചരിക്കവേ റോഡിന് കുറുകെ ഓടിയ നായയെ തട്ടി ബൈക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ഇന്നലെ രാവിലെ മരിക്കുകയായിരുന്നു. മക്കൾ: മുഹമ്മദ് ഷമ്മാസ് ഹുദവി, ഷംസാദ് അബ്ദുള്ള, ഷാൻ അഹമ്മദ്.