പോ​രൂ​ർ: പോ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കേ​ര​ള​ത്സ​വ​ത്തി​ന് ആ​വേ​ശ​ക​ര​മാ​യ വ​ടം​വ​ലി മ​ത്സ​ര​ത്തോ​ടെ തു​ട​ക്ക​മാ​യി. ചെ​റു​കോ​ട് അ​ങ്ങാ​ടി​യി​ൽ ന​ട​ത്തി​യ വ​ടം​വ​ലി മ​ത്സ​രം പ്ര​സി​ഡ​ന്‍റ് എ​ൻ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചെ​റു​കോ​ട് ടൗ​ണ്‍ ടീം ​ജേ​താ​ക്ക​ളാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി. സ​ക്കീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി. ​മു​ഹ​മ്മ​ദ് റാ​ഷി​ദ്, പി. ​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, പി.​അ​ൻ​വ​ർ, പി. ​ജ​യ്യി​ദ, കെ. ​റം​ല​ത്ത്, പി. ​സു​ലൈ​ഖ, കെ. ​സാ​ബി​റ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​ഖി​ൽ, പോ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ല​ർ​ക്ക് രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.