ടി.എം. ജേക്കബിനെ അനുസ്മരിച്ചു
1592227
Wednesday, September 17, 2025 5:42 AM IST
മഞ്ചേരി : കേരള കോണ്ഗ്രസ്-ജെ മുൻമന്ത്രി ടി.എം. ജേക്കബിനെ അനുസ്മരിച്ചു. ടി.എം. ജേക്കബിന്റെ 75 -ാം ജൻമദിനത്തോടനുബന്ധിച്ച് മഞ്ചേരിയിൽ സംഘടിപ്പിച്ച പരിപാടി കേരള കോണ്ഗ്രസ് ഹൈപവർ കമ്മിറ്റിയംഗവും ദളിത് ഫ്രണ്ട്-ജെ സംസ്ഥാന പ്രസിഡന്റുമായ വാസു കാരാട് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഒ.ജെ. സജി അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി അക്ബർ മിനായി, സാബു പന്തല്ലൂർ, സുനിൽ ജേക്കബ്, റിയാസ് പാലായി, മഹിളാ വിഭാഗം ജില്ലാ പ്രസിഡന്റ ഹഫ്സത്ത് എന്നിവർ പ്രസംഗിച്ചു.