ഐഎൻടിയുസി പ്രക്ഷോഭത്തിലേക്ക്
1592218
Wednesday, September 17, 2025 5:36 AM IST
പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭാ പരിധിയിലെ തകർന്ന റോഡുകൾ അടിയന്തരമായി ഗതാഗതയോഗ്യമാക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ സമരരംഗത്തിറങ്ങുമെന്ന് ഐഎൻടിയുസി നേതൃത്വം. ഇക്കാര്യം വ്യക്തമാക്കി ഐഎൻടിയുസി നേതാക്കൾ നഗരസഭ ചെയർമാന് കത്ത് നൽകി.
യാത്രക്കാരുടെ പ്രയാസം കണക്കിലെടുത്ത് എത്രയും വേഗം റോഡ് നവീകരണ പ്രവൃത്തി തുടങ്ങണമെന്നാണ് ആവശ്യം. യോഗം ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് സി. ബാലഗോപാലൻ ഉദ്ഘാടനം ചെയ്തു.
മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് കെ. അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. ജിതേഷ് പാലത്തിങ്ങൽ, വീരമണി പൂരപ്പുഴ, ടി.വി ശിവൻ, സഫൽ പുത്തൻപീടിക എന്നിവർ പ്രസംഗിച്ചു.