യുവതി തൂങ്ങിമരിച്ച നിലയിൽ
1592139
Tuesday, September 16, 2025 10:14 PM IST
തേഞ്ഞിപ്പലം : യുവതി തൂങ്ങിമരിച്ച നിലയിൽ. സുത്താൻ ബത്തേരി സ്വദേശിയായ പാറക്കൽ സുകുമാരന്റെ മകൾ സുജിത (29) യാണ് മരിച്ചത്.
തേഞ്ഞിപ്പലം പാണന്പ്ര വാരിയത്ത് വാടകക്ക് താമസിച്ച് വരികയായിരുന്നു. രാമനാട്ടുകര കടവ് റിസോർട്ടിന് സമീപം പ്രവർത്തിക്കുന്ന സ്പായിലെ ജീവനക്കാരിയായിരുന്നു. കൂടെ താമസിക്കുന്നവർ തൃശൂരിൽ പോയ സമയത്താണ് മരണം.
മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുള്ളതായി പോലീസ് പറഞ്ഞു. വിവാഹ ബന്ധം വേർപ്പെടുത്തിയ സുജിതക്ക് രണ്ട് കുട്ടികളുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.