യുവാവ് പുഴയിൽ മുങ്ങിമരിച്ചു
1592137
Tuesday, September 16, 2025 10:14 PM IST
രാമപുരം: രാമപുരം സ്കൂൾപ്പടി തെക്കേപ്പുറം ചൊവ്വാണ പാർക്കിനടുത്തുള്ള ചൊവ്വാണ പുഴയിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു.
തമിഴ്നാട് സേലം സ്വദേശി പടപ്പറന്പ് ലക്ഷം വീട്ടിലെ കിളയമ്മണ്ണിൽ അബ്ദുൾ ഖാദർ സിക്കന്തർ ബാഷ (44) യാണ് മരിച്ചത്.
പടപ്പറന്പിലെ ഇൻഡസ്ട്രിയൽ തൊഴിലാളിയായിരുന്നു. പതിനഞ്ച് വർഷമായി പടപ്പറന്പിൽ സ്ഥിരതാമസക്കാരനാണ്. ചൊവ്വാണ സ്വദേശിയായ സുഹൃത്തിന്റെ കൂടെ വൈകുന്നേരം കുളിക്കാൻ വന്നതായിരുന്നു. കൊളത്തൂർ പോലീസ് മേൽ നടപടി സ്വീകരിച്ചു.
ഭാര്യ: റജീന കിളിയമ്മണ്ണിൽ (പടപ്പറന്പ്). മക്കൾ: സാബിത്ത്, ഷാഫി, ഷമീന, സൽമാൻ ഫരിസ്, ഫത്തിമ സൻഹ.