യുഎഇയിൽ അന്തരിച്ചു
1592138
Tuesday, September 16, 2025 10:14 PM IST
ആനമങ്ങാട്: ആനമങ്ങാട് പരേതനായ കടുക്കാംകുന്നത്ത് ഹംസ മാസ്റ്ററുടെ മകൻ എടത്തറ പള്ളിപ്പടി മുഹമ്മദ് അസ് ലം എന്ന സെല്ലു (60) യുഎഇയിൽ അന്തരിച്ചു.
രണ്ടാഴ്ച മുന്പ് ഹൃദയസ്തംഭനം ഉണ്ടായി താമസസ്ഥലത്തെ മുറിയിൽ വീണതിനെ തുടർന്ന് ദുബായ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു.
ചൊവ്വാഴ്ച വൈകിട്ടാണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കും. ഭാര്യ: ആമിന (അധ്യാപിക, പിടിഎംഎച്ച്എസ് താഴെക്കോട്). മക്കൾ: ദിഫ് ല അസ്ലം, നയീം അസ്ലം. മരുമകൻ: സുഹൈൽ (താഴെക്കോട്).