മന്ത്രി വാക്കുപാലിക്കണമെന്ന്
1592228
Wednesday, September 17, 2025 5:42 AM IST
അങ്ങാടിപ്പുറം : പെൻഷൻ പരിഷ്ക്കരണവും ഡിഎയും ഉടൻ നടപ്പാക്കണമെന്ന് കേരള പ്രൈമറി
കോ ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
സഹകരണ പെൻഷൻ പരിഷ്ക്കരിക്കണമെന്നുള്ള നിർദേശങ്ങൾ പല തവണ ഗവണ്മെന്റിനോടും സഹകരണ പെൻഷൻ ബോർഡിനോടും ആവശ്യപ്പെട്ടിട്ടുള്ളതാണ്. സഹകരണ പെൻഷൻ പദ്ധതി കാലോചിതമായി പരിഷ്ക്കാരിക്കാനും പുന:ക്രമീകരിക്കാനും പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിൻ മേൽ ഇനിയും ചർച്ചയല്ല പെൻഷൻ പരിഷ്ക്കരണവും ഡിഎയും ഉടൻ നടപ്പാക്കുകയാണ് വേണ്ടതെന്ന് യോഗം ആവശ്യപ്പെട്ടു.
മന്ത്രി ഓഗസ്റ്റ് മാസത്തിൽ നടപ്പാക്കാമെന്ന് പറഞ്ഞ ഉറപ്പ് പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അങ്ങാടിപ്പുറത്ത് പ്രിയദർശിനി ഹാളിൽ ചേർന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ജയദേവൻ അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി ടി.മുരളീധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. പി.രാധാകൃഷ്ണൻ, കെ. അലവി, വി.വി. അബ്ദുറഹിമാൻ, ജോസ് ജേക്കബ് ചുങ്കത്തറ, വിജയൻ, സ്റ്റെല്ല മാത്യു നിലന്പൂർ, എം.എ. ദിനേശൻ തുടങ്ങിയവർ പ്രസംഗിച്ചു. സംഘടനയുടെ ജില്ലാ സമ്മേളനം ഒക്ടോബറിൽ നടക്കും.