റെയിൽവേ മേൽപ്പാലത്തിനായി ഹർജി നൽകി
1592225
Wednesday, September 17, 2025 5:42 AM IST
വാണിയന്പലം: വാണിയന്പലം റെയിൽവേ മേൽപ്പാലം യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, പ്രിയങ്ക ഗാന്ധി എംപി തുടങ്ങിയവർക്ക് കൂട്ടഹർജി നൽകി വാണിയന്പലം ടൗണ്‍ ടീം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവർത്തകൾ.
ഇക്കാര്യം ആവശ്യപ്പെട്ട് ഇവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വാണിയന്പലത്ത് ഒപ്പ് ശേഖരണം നടത്തിയിരുന്നു. ഇതെല്ലാം ഉൾപ്പെടുത്തിയാണ് ഹർജി തയാറാക്കിയിട്ടുള്ളത്. റെയിൽവേ കുരിക്കിൽ കുടുങ്ങി ആംബുലൻസിൽ രോഗി മരിച്ചതടക്കമുള്ള പത്ര റിപ്പോർട്ടുകളും ഒപ്പുശേഖരണത്തിന്റെ ചിത്രങ്ങളും അടക്കം ഉൾപ്പെടുത്തിയാണ് കൂട്ട ഹരജി തയാറാക്കിയത്.
ഇ മെയിൽ വഴിയാണ് ഹർജി വിവിധ ജനപ്രതിനിധികൾക്ക് അയച്ചുകൊടുത്തത്. അടുത്ത ഘട്ടം പോസ്റ്റൽ വഴിയും നേരിട്ടും ഇത് എത്തിക്കാനുള്ള തീരുമാനത്തിലാണ് ക്ലബ് പ്രവർത്തകർ. കെ.വി നിഷാൻ, നിഹാൽ, അഭിയാൻ, ഫാരിസ്, അൻസീൽ, ദിൽഷാദ് തുടങ്ങിയവുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾറെയിൽവേ മേൽപ്പാല നിർമാണ നടപടികൾ ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് എ.പി. അനിൽകുമാർ എംഎൽഎയുടെ നേതൃത്വത്തിലുള്ള സർവകക്ഷിസംഘമാണ് പ്രിയങ്കഗാന്ധി എംപിക്ക് നിവേദനം നൽകിയത്.
കെ.ടി അജ്മൽ, പി.ടി. ജബീബ് സുക്കീർ, ഷൈജൽ എടപ്പറ്റ, ടി.പി. ഇബ്രാഹിം, വി.എം. അഷ്റഫ്, ശരീഫ് തുറക്കൽ, എം.കെ. നാസർ, വി.എം. അസ്കർ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.