ആത്മഹത്യക്കെതിരേ വിദ്യാർഥികളുടെ ഫ്ളാഷ് മോബ്
1592223
Wednesday, September 17, 2025 5:36 AM IST
വണ്ടൂർ: വർധിച്ചുവരുന്ന ആത്മഹത്യകൾക്കെതിരെ ബോധവത്ക്കരണവുമായി വിദ്യാർഥികൾ. വണ്ടൂർ സഹ്യ കോളജ് സൈക്കോളജി പിജി വിഭാഗമാണ് ലോക ആത്മഹത്യ പ്രതിരോധദിനത്തിന്റെ ഭാഗമായി ഫ്ളാഷ് മോബും തീം ഡാൻസും അവതരിപ്പിച്ചത്. ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അസ്കർ ഉദ്ഘാടനം ചെയ്തു.
ആത്മഹത്യ നിരക്കിലുള്ള വർധനവ് സമൂഹം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്. ഈ സാഹചര്യത്തിലാണ് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആത്മഹത്യ പ്രതിരോധ ദിനത്തിൽ വണ്ടൂർ അങ്ങാടിപൊയിൽ ബസ് സ്റ്റാൻഡിൽ പരിപാടി സംഘടിപ്പിച്ചത്. ഉദ്ഘാടന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ഷാർഫറാസ് നവാസ് അധ്യക്ഷത വഹിച്ചു.
സൈക്കോളജി വിഭാഗം മേധാവി സഫ്് ന, അധ്യാപികരായ ഹിബമോൾ, ശിവജിത്ത്, കൃഷണ പ്രിയ, എൻ. നതാഷ തുടങ്ങിയവർ പങ്കെടുത്തു.