കേരളത്തിന് സ്വർണം
1592224
Wednesday, September 17, 2025 5:36 AM IST
മങ്കട : തമിഴ്നാട് നാമക്കലിൽ നടന്ന സൗത്ത് സോണ്‍ നാഷണൽ റോൾ ബോൾ ചാന്പ്യൻഷിപ്പിൽ കേരളം സ്വർണം നേടി. പുത്തനങ്ങാടി സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയായ നേഹിത് അടങ്ങുന്ന ടീമാണ് സ്വർണം നേടിയത്.
തിരൂർക്കാട് പടിഞ്ഞാറേപാടം മുതുകുറ്റി (നന്ദനം) ജിതിന്റെയും വൃന്ദയുടെയും മകനായ നേഹിത് നിലന്പൂർ വിംഗ്സ് സ്പോർട്സ് അക്കാഡമി സ്ക്കേറ്റിംഗ് ക്ലബിലാണ് പരിശീലനം നടത്തുന്നത്.