പെരിന്തൽമണ്ണയിൽ വാഹനാപകടങ്ങളിൽ പരിക്കേറ്റു
1592229
Wednesday, September 17, 2025 5:42 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ റോഡ് ക്രോസ് ചെയ്യുന്നതിനിടെ ബൈക്കിടിച്ച് ചെത്തല്ലൂർ പള്ളിയപ്പുറത്ത് വീട്ടിൽ കാളിദാസൻ (52), പൂന്താനത്ത് സ്കൂട്ടിയിടിച്ച് മറിഞ്ഞ് പൂന്താവനം വളയങ്ങാടി സരോജിനി (75), പൂളമണ്ണ വട്ടിപ്പറന്പത്ത് ജാസിൽ (23), പട്ടിക്കാട് കമാനത്ത് വച്ച് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ചുള്ളിയോട് പയ്യുണ്ണി മജീദ് (52), പട്ടിക്കാട് ചീനിക്കൽ ഹംസ (68) എന്നിവരെ പരിക്കുകളോടെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു.