കഴുത്തറുത്ത് നിലയിൽ കാണപ്പെട്ട വയോധികൻ മരിച്ചു
1592424
Wednesday, September 17, 2025 9:57 PM IST
മഞ്ചേരി: വീട്ടിൽ വച്ച് കഴുത്തറുത്ത് നിലയിൽ കാണപ്പെട്ട വയോധികൻ ആശുപത്രിയിൽ മരിച്ചു. തൃക്കലങ്ങോട് ഹാജിയാർപടി കുറ്റിപ്പുളിയൻ വീട്ടിൽ രാധാകൃഷ്ണൻ (66) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം.
ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ഭാര്യ വിളിച്ചപ്പോൾ കഴുത്തിന് പരിക്കേറ്റ നിലയിൽ മുറിയിൽ കാണുകയായിരുന്നു. ഉടനെ മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ. ഭാര്യ: വാസന്തി. മക്കൾ: ശ്രുതി, സുബിൻ