കോ​ഴി​ക്കോ​ട് :വാ​ഹ​ന​മി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ല്‍​സ​യി​ലാ​യി​രു​ന്ന മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ മ​രി​ച്ചു. സി​റാ​ജ് സ​ബ് എ​ഡി​റ്റ​ര്‍ ജാ​ഫ​ര്‍ അ​ബ്ദു​ള്‍​റ​ഹീം (33) ആ​ണ് മ​രി​ച്ച​ത്.​

ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ കോ​ഴി​ക്കോ​ട് ഈ​സ്റ്റ് ന​ട​ക്കാ​വി​ലെ സി​റാ​ജ് ഓ​ഫീ​സി​ന് മു​ന്നി​ല്‍ വ​ച്ച് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ് കോ​ഴി​ക്കോ​ട് മിം​സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ണ്ണൂ​ര്‍ മു​ണ്ടേ​രി മൊ​ട്ട കോ​ളി​ല്‍​മൂ​ല സ്വ​ദേ​ശി​യാ​ണ്.

കോ​ഴി​ക്കോ​ട് - വ​യ​നാ​ട് ദേ​ശീ​യ പാ​ത​യി​ല്‍ ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ 12.50നാ​യി​രു​ന്നു അ​പ​ക​ടം. ഓ​ഫീ​സി​ല്‍ നി​ന്ന് ജോ​ലി ക​ഴി​ഞ്ഞ് ഇ​റ​ങ്ങി ഫു​ട്പാ​ത്തി​ലൂ​ടെ ന​ട​ക്കു​ന്ന​തി​നി​ടെ എ​ര​ഞ്ഞി​പ്പാ​ലം ഭാ​ഗ​ത്ത് നി​ന്ന് അ​മി​ത​വേ​ഗ​ത​യി​ല്‍ എ​ത്തി​യ കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് ജാ​ഫ​റി​നെ​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തും സി​റാ​ജ് ജീ​വ​ന​ക്കാ​ര​നു​മാ​യ അ​സീ​സി​നെ​യും ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

അ​സീ​സ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ ജാ​ഫ​റി​നെ ഉ​ട​ന്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ചു. അ​വി​ടെ നി​ന്ന് ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ മിം​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.