അങ്കണവാടി കെട്ടിടത്തിനായി കുറ്റിയടിച്ചു
1592638
Thursday, September 18, 2025 6:09 AM IST
മങ്കട: മങ്കട ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി, മങ്കട ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് എന്നീ പദ്ധതികളിൽ ഉൾപ്പെടുത്തി മങ്കട പഞ്ചായത്തിലെ നോർത്ത് ചേരിയം അങ്കണവാടിക്ക് നിർമിക്കുന്ന കെട്ടിടത്തിന്റെ കുറ്റിയടിക്കൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.അബ്ദുൾ കരീം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. അസ്കർ അലി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ജുവൈരിയ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലീന ഉമ്മർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.കെ. ശശീന്ദ്രൻ, ഫൗസിയ പെരുന്പള്ളി, റുമൈസ കുന്നത്ത്, ഗ്രാമപഞ്ചായത്ത് മെംബർ മുസ്തഫ കളത്തിൽ, എംജിഎൻആർഇഎസ് ബ്ലോക്ക് അക്രഡിറ്റഡ് എൻജിനീയർ മുഹമ്മദ് നജീബ്, പഞ്ചായത്ത് അക്രെഡിറ്റർ എൻജിനീയർ പി.കെ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.
വിവിധ സ്കീമുകളിൽ ഉൾപ്പെടുത്തി മങ്കട ബ്ലോക്ക് പഞ്ചായത്തിൽ 12 അങ്കണവാടികൾക്ക് സ്വന്തമായി കെട്ടിടം നിർമിക്കുന്നതിന് നടപടികൾ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി കൈകൊണ്ടിട്ടുണ്ട്.