നി​ല​ന്പൂ​ർ:​വ​നം വ​കു​പ്പി​ന്‍റെ അം​ഗീ​കൃ​ത ത​ടി ഡി​പ്പോ​യാ​യ അ​രു​വാ​ക്കോ​ട് സെ​ൻ​ട്ര​ൽ ഡി​പ്പോ പ്രി​യ​ങ്ക ഗാ​ന്ധി എം​പി സ​ന്ദ​ർ​ശി​ച്ചു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30 തോ​ടെ​യാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. ഡി​പ്പോ​യി​ൽ എ​ത്തി​യ പ്രി​യ​ങ്ക​ഗാ​ന്ധി​യെ നി​ല​ന്പൂ​ർ നോ​ർ​ത്ത് ഡി​എ​ഫ്ഒ പി.​ധ​നേ​ഷ് കു​മാ​ർ, നി​ല​ന്പൂ​ർ സൗ​ത്ത് ഡി​എ​ഫ്ഒ ജി. ​ധ​നി​ക്ലാ​ൽ, എ​സി​എ​ഫ് അ​നീ​ഷ സി​ദ്ദീ​ഖ്, ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എം. ​രാ​ജീ​വ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

ഡി​പ്പോ ചു​റ്റി ന​ട​ന്ന് ക​ണ്ട പ്രി​യ​ങ്ക​ഗാ​ന്ധി ഡി​പ്പോ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. ലോ​ക പ്ര​ശസ്ത​മാ​യ നി​ല​ന്പൂ​ർ തേ​ക്കു​ക​ൾ വി​ൽ​ക്കു​ന്ന അ​രു​വാ​ക്കോ​ട് സെ​ൻ​ട്ര​ൽ ഡി​പ്പോ​യി​ൽ എ​ത്തി​യ പ്രി​യ​ങ്ക നി​ല​ന്പൂ​ർ തേ​ക്കു​ക​ൾ നേ​രി​ൽ ക​ണ്ടു.

തേ​ക്കി​ന്‍റെ ഗു​ണ​മേ​ൻ​മ, ഡി​പ്പോ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യും മ​ന​സി​ലാ​ക്കി. നെ​ഹ്റു കു​ടും​ബ​ത്തി​ൽ നി​ന്ന് ഒ​രം​ഗം ആ​ദ്യ​മാ​യാ​ണ് വ​നം വ​കു​പ്പി​ന്‍റെ ഡി​പ്പോ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. എം​എ​ൽ​എ​മാ​രാ​യ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, എ.​പി. അ​നി​ൽ​കു​മാ​ർ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​ജോ​യ് തു​ട​ങ്ങി​യ​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.