മണലെടുക്കാൻ അനുമതി നൽകണമെന്ന്
1592639
Thursday, September 18, 2025 6:13 AM IST
കുറുവ : നിർമാണ ആവശ്യങ്ങൾക്കായി നദികളിൽ നിന്ന് മണലെടുക്കാൻ അനുമതി നൽകണമെന്ന് നിർമാണ തൊഴിലാളി യൂണിയൻ (സിഐടിയു) മങ്കട ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
കുറുവയിൽ എം. ശിവാനന്ദൻ - ടി. അനീഷ് നഗറിൽ സംഘടിപ്പിച്ച സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് വി. ശശികുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് വി.കെ. വേലുക്കുട്ടി അധ്യക്ഷനായിരുന്നു. പി. രഞ്ജിത്ത് രക്തസാക്ഷി പ്രമേയവും കിനാതിയിൽ റഷീദ് അനുശോചന പ്രമേയവും ഏരിയ സെക്രട്ടറി പി. അബ്ദുസമദ് പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ എ.ആർ. വേലു സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
ഇ.എൻ. ജിതേന്ദ്രൻ, കെ. സൈഫുന്നീസ, എ. ഹരി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: വി.കെ. വേലുക്കുട്ടി (പ്രസിഡന്റ്), പി. അബ്ദുസമദ് (സെക്രട്ടറി), സി. സജി (ട്രഷറർ).