മങ്കട സദാചാര കൊലപാതകം: വിചാരണ ഇന്നാരംഭിക്കും
1454632
Friday, September 20, 2024 4:50 AM IST
മഞ്ചേരി: മങ്കടയില്‍ സദാചാര പോലീസിന്റെ മര്‍ദനമേറ്റ് യുവാവ് കൊല്ലപ്പെട്ട കേസിന്റെ വിചാരണ ഇന്നാരംഭിക്കും. മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എം. തുഷാര്‍ മുമ്പാകെയാണ് വിചാരണ നടപടികള്‍ തുടങ്ങുന്നത്.
മങ്കട കൂട്ടില്‍ സ്വദേശികളായ നായകത്ത് അബ്ദുല്‍ നാസര്‍ (40), സഹോദരന് ഷറഫുദ്ദീന് (33), പട്ടിക്കുത്ത് സുഹൈല്‍ (34), പട്ടിക്കുത്ത് അബ്ദുല്‍ ഗഫൂര്‍ (52), പട്ടിക്കുത്ത് സക്കീര്‍ ഹുസൈന് (43), ചെണ്ണേക്കുന്നന്‍ ഷഫീഖ് (34), മുക്കില്‍ പീടിക പറമ്പാട്ട് മന്‍സൂര്‍ (34), അമ്പലപ്പള്ളി അബ്ദുല്‍ നാസര്‍ (35) എന്നിവരാണ് പ്രതികള്‍.
2016 ജൂണ്‍ 28ന് പുലര്‍ച്ചെ മൂന്നര മണിക്കാണ് സംഭവം. പ്രവാസിയുടെ ഭാര്യ ഒറ്റക്ക് താമസിക്കുന്ന വീട്ടില്‍ അനാശാസ്യത്തിന് പോയി എന്നാരോപിച്ച് നാട്ടുകാരനായ നസീര്‍ ഹുസൈ(40)നെ വടി, പട്ടിക വടികള്‍ എന്നിവ കൊണ്ട് മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിൽ 70 സാക്ഷികളാണുള്ളത്.
ഫോട്ടോ : കൊല്ലപ്പെട്ട നസീര്‍ ഹുസൈന്