ഡിആർ കുടിശിക അനുവദിക്കണം: കെഎസ്എസ്പിഎ
1601278
Monday, October 20, 2025 5:32 AM IST
കീഴാറ്റൂർ: കേരളത്തിലെ സർവീസ് പെൻഷൻകാരുടെ കുടിശികയായ 21 ശതമാനം ഡിആർ കുടിശിക അനുവദിക്കാൻ സർക്കാർ തയാറാകണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അേസോസിയേഷൻ (കഐസ്എസ്പിഎ) കീഴാറ്റൂർ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.
2024 ജൂലൈ മുതൽ നടപ്പാക്കേണ്ടിയിരുന്ന പെൻഷൻ പരിഷ്കരണം നീട്ടിക്കൊണ്ടുപോകുന്ന സർക്കാർ നടപടിയിൽ സമ്മേളനം പ്രതിഷേധിച്ചു. കീഴാറ്റൂർ പൂന്താനം സ്മാരക എയുപി സ്കൂളിൽ നടന്ന സമ്മേളനം സംസ്ഥാന രക്ഷാധികാരി ഡി.എ. ഹരിഹരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ടി. അബ്ദുൾ അസീസ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി പി.സുരേഷ് വാർഷിക റിപ്പോർട്ടും ട്രഷറർ കെ.എം.ദാസ് വരവുചെലവ് കണക്കും അവതരിപ്പിച്ചു. കീഴാറൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബിന്ദുമാത്യു, കീഴാറ്റൂർ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് റാഫി പറന്പൂർ, നിയോജക മണ്ഡലം പ്രസിഡന്റ് മത്തളി ബാലകൃഷ്ണൻ, സെക്രട്ടറി ടി.രവീന്ദ്രനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികൾ:കെ.ടി. അബ്ദുൾ അസീസ് (പ്രസിഡന്റ്്), പി.സുരേഷ് (സെക്രട്ടറി), പി. വേണുഗോപാലൻ (ട്രഷറർ).