ചുങ്കത്തറ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡെന്റൽ ഒപിയും കിടത്തി ചികിത്സയും ആരംഭിച്ചു
1600705
Saturday, October 18, 2025 4:56 AM IST
എടക്കര: ചുങ്കത്തറ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡെന്റൽ ഒപിയും കിടത്തി ചികിത്സയും കെട്ടിടവും ആര്യാടൻ ഷൗക്കത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് കോടി രൂപ ചെവലഴിച്ചാണ് കെട്ടിടം ഉൾപ്പടെ പദ്ധതികൾ നടപ്പാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് പാത്തുമ്മ ഇസ്മായിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ സൂസൻ മത്തായി, സജ്ന അബ്ദുറഹ്മാൻ, വാളപ്ര റഷീദ്, ബ്ലോക്ക് അംഗങ്ങളായ സി.കെ. സുരേഷ്, സോമൻ പാർലി, സഹിൽ അകന്പാടം, പഞ്ചായത്തംഗം എ.കെ. വിനോദ്, എച്ച്എംസി അംഗങ്ങളായ പറന്പിൽ ബാവ, പാനായിൽ ജേക്കബ്, കെ. രാധാകൃഷ്ണൻ, സി.ആർ. ഗോപാലൻ, ജയിംസ് വർക്കി, മെഡിക്കൽ ഓഫീസർ ഡോ. പി.കെ. ബഹാവുദ്ദീൻ, ലിസി എന്നിവർ പ്രസംഗിച്ചു.
ബുധൻ, വെള്ളി ദിവസങ്ങളിലാണ് ഡെന്റൽ ഒപി പ്രവർത്തിക്കുക. 25 കിടക്കകളുമായാണ് കിടത്തി ചികിത്സക്ക് സൗകര്യമൊരുക്കിയിട്ടുള്ളത്.