വിദ്യാർഥികൾക്ക് കശുമാവിൻ തൈകൾ വിതരണം ചെയ്തു
1600710
Saturday, October 18, 2025 4:56 AM IST
മേലാറ്റൂർ: സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയുടെ ആഭിമുഖ്യത്തിൽ മേലാറ്റൂർ ചോലക്കുളം ടി.എം. ജേക്കബ് മെമ്മോറിയൽ എൽപി സ്കൂളിലെ 700 വിദ്യാർഥികൾക്ക് അത്യുത്പാദന ശേഷിയുള്ള ഹൈബ്രിഡ് കശുമാവിൻ തൈകൾ വിതരണം ചെയ്തു.
സ്കൂൾ മാനേജർ മാത്യു സെബാസ്റ്റ്യൻ സ്കൂൾ ലീഡർ റിസഫാത്തിമക്ക് തൈ നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്.പ്രധാനാധ്യപിക കെ.വനജ, ടി.എച്ച്. മുസ്ബിൻ, അഖിൽ, ആനിയമ്മ, രാജേഷ് മൂത്തേടം എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ മുഹമ്മദ് സമീർ, എൻ. സുകന്യ, എൻ. ജസ്നി, എ. ശിശിര, കെ. നയന എന്നിവർ നേതൃത്വം നൽകി.