എഎഫ്ഡിഎം സൂപ്പർ ലീഗ് നാളെ
1600882
Sunday, October 19, 2025 5:45 AM IST
പെരിന്തൽമണ്ണ: ഈ വർഷത്തെ എഎഫ്ഡിഎം സൂപ്പർ ലീഗ് ഫുട്ബോൾ സീസണ് 7-ന്റെ ടൈറ്റിൽ സ്പോണ്സർമാരായി പെരിന്തൽമണ്ണയിലെ പ്രമുഖ ആശുപത്രിയായ മൗലാന ആശുപത്രിയെ തെരഞ്ഞെടുത്തു.
കായികരംഗത്തെ പ്രോത്സാഹിപ്പിക്കാനുള്ള മൗലാന ആശുപത്രിയുടെ പ്രതിബദ്ധത അഭിനന്ദനാർഹമാണെന്ന് വിലയിരുത്തപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് നടന്ന ലോഗോ പ്രകാശനത്തിൽ മൗലാന ആശുപത്രിയെ പ്രതിനിധീകരിച്ച് ഡെപ്യൂട്ടി ഡയറക്ടർ ഡോ. റിസ്വിൻ അഹമ്മദ്, ചീഫ് ഓപറേറ്റർ ഓഫീസർ രാംദാസ്, ഫൈസൽ സീനിയർ ഓഫീസർ എന്നിവർ പങ്കെടുത്തു.
സൂപ്പർ ലീഗിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് മുക്താർ വണ്ടൂർ, ജനറൽ സെക്രട്ടറി റഷീദ് കൊണ്ടോട്ടി, ട്രഷറർ ജാഫർ കാരക്കുന്ന്, സൂപ്പർ ലീഗ് ചെയർമാൻ അബ്ദുള്ള അകന്പാടം, നജീബ് അരീക്കോട്, നാസർ അരീക്കോട്, ഖാലിക്ക് പുത്തൂർ പള്ളിക്കൽ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. 20 ന് മലപ്പുറം കോട്ടപ്പടി ഫുട്ബോൾ സ്റ്റേഡിയത്തിൽ സൂപ്പർ ലീഗ് സീസണ്-7 ന് വിസിൽ മുഴങ്ങും.