‘ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരുടെ അംഗബലം കൂട്ടണം’
1600880
Sunday, October 19, 2025 5:45 AM IST
പെരിന്തൽമണ്ണ: തീപിടിത്തം ഉണ്ടാകുന്പോൾ വീതി കുറഞ്ഞ റോഡിലൂടെ സഞ്ചരിക്കുന്നതിനായി പുതിയ വാഹനം അനുവദിക്കണമെന്നും നിലവിലെ ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരുടെ അംഗബലം കൂട്ടുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കേരള ഫയർ സർവീസ് അസോസിയേഷൻ പെരിന്തൽമണ്ണ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ. രമേഷ് ഉദ്ഘാടനം ചെയ്തു. പ്രകാശ്, ഗിരീഷ്, സജിത്ത്, രാജേഷ്, അനി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ.ടി. രാജേഷ് (യൂണിറ്റ് കണ്‍വീനർ), വി.ബി. രാമദാസ് (മേഖലാ കമ്മിറ്റി അംഗം), സഫീർ (ട്രഷറർ).