ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ്
1600884
Sunday, October 19, 2025 5:45 AM IST
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടറുടെ നേതൃത്വത്തിൽ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടത്തി. വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ താഴെ.
നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത്: പട്ടികജാതി സംവരണം - 05 മരുത, പട്ടികവർഗ സംവരണം -1 പനങ്കയം, വനിതാ സംവരണം- 3 ഉപ്പട, 4 പാലേമാട്, 10 മൂത്തേടം, 11 പള്ളിക്കുത്ത്, 12 ചുങ്കത്തറ, 13 പൂക്കോട്ടുമണ്ണ, 14 എരഞ്ഞിമങ്ങാട്, 15 ഇടിവണ്ണ.
അരീക്കോട് ബ്ലോക്ക്: പട്ടികജാതി സംവരണം - 14 കുഴിമണ്ണ, പട്ടികജാതി വനിത- 11 പുൽപറ്റ,വനിതാ സംവരണം- 2 പത്തനാപുരം, 8 പന്നിപ്പാറ, 9 കാവനൂർ, 10 എളയൂർ, 12 പൂക്കൊളത്തൂർ, 13 തൃപ്പനച്ചി, 15 കിഴിശേരി, 16 ഓമാനൂർ, 17 ചീക്കോട്.
വണ്ടൂർ ബ്ലോക്ക്: പട്ടികജാതി -17 നടുവക്കാട്, പട്ടിക ജാതി വനിത- 02 നടുവത്ത്,വനിതാ സംവരണം - 5 വാണിയന്പലം, 7 ചെറുകോട്, 11 വെട്ടിക്കാട്ടിരി, 12 മൈലൂത്ത്, 13 തൃക്കലങ്ങോട്, 14 കാരക്കുന്ന്, 15 മഞ്ഞപ്പറ്റ, 16 തിരുവാലി.
കാളികാവ് ബ്ലോക്ക്: പട്ടികജാതി സംവരണം-04 പുല്ലങ്കോട്, പട്ടിക ജാതി വനിത- 11, തുവ്വൂർ വനിതാ സംവരണം- 3 പൂക്കോട്ടുംപാടം, 05 കാളികാവ്, 6 കേരള, 7 കരുവാരകുണ്ട്, 10 എടപ്പറ്റ, 13 അഞ്ചച്ചവിടി, 16 കരുളായി.
പെരിന്തൽമണ്ണ ബ്ലോക്ക്: പട്ടികജാതി സംവരണം-03 മേലാറ്റൂർ, പട്ടിക ജാതി വനിതാ സംവരണം-12 കുന്നക്കാവ്, വനിതാ സംവരണം- 2 കീഴാറ്റൂർ, 4 ചെമ്മാണിയോട്, 6 വെട്ടത്തൂർ 7 അരക്കുപറന്പ്, 8 താഴെക്കോട്, 10 ആലിപ്പറന്പ്, 11 തൂത, 18 അങ്ങാടിപ്പുറം, 19 വലന്പൂർ.
മങ്കട ബ്ലോക്ക്: പട്ടിക ജാതി സംവരണം- 1 പടിഞ്ഞാറ്റുമുറി, വനിതാ സംവരണം-2 വള്ളിക്കാപറ്റ, 3 വെള്ളില, 4 മങ്കട, 7 പുഴക്കാട്ടിരി, 9 വെങ്ങാട്, 11 പാങ്ങ് ചേണ്ടി, 12 പടപ്പറന്പ്, 15 കൂട്ടിലങ്ങാടി.