കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് യുവാൾക്ക് ദാരുണാന്ത്യം
1601134
Sunday, October 19, 2025 11:39 PM IST
കുറ്റിപ്പുറം : ദേശീയപാത കുറ്റിപ്പുറം പെരുന്പറന്പിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഇന്നലെ പുലർച്ചെ ഓട്ടോറിക്ഷയും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയിൽ സഞ്ചരിച്ച എടച്ചലം സ്വദേശി പാറക്കൽ റസാഖ് (43), പാണ്ടികശാല സ്വദേശി നടുന്പായിൽ ശ്യാം (31) എന്നിവരാണ് മരിച്ചത്.
അപകടത്തിൽ തലകീഴായി മറിഞ്ഞ കാറിലുണ്ടായിരുന്ന യാത്രക്കാരെ നിസാര പരിക്കുകളോടെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു. റസാഖിനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: റംഷീന. മക്കൾ: ഹാഷിം, അമ്ദാൻ, അൻഫ. പിതാവ്: ഹംസ. മാതാവ്: റുഖിയ. ശ്യാമിനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ശ്യാമിന്റെ നില ഗുരുതരമായതോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സ്മിത. അച്ഛൻ: ശശി. അമ്മ: സുമിത.