അധ്യാപികമാരുടെ ഷോട്ട് പുട്ടിൽ ഷിനുവിന് സ്വർണം
1601272
Monday, October 20, 2025 5:30 AM IST
പൂക്കോട്ടുംപാടം: പാലക്കാട് ചാത്തനൂർ ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കഡറി സ്കൂൾ മൈതാനത്ത് നടന്ന മലപ്പുറം ജില്ലാ കായികമേളയോടനുബന്ധിച്ച നടന്ന അധ്യാപികമാർക്കുള്ള ഷോട്ട് പുട്ടിൽ ഷിനു ജിജോ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
നാൽപത് വയസിനു മുകളിലുള്ള അധ്യാപകർക്കായി നടത്തിയ മത്സരത്തിലാണ് തുടർച്ചയായി രണ്ടാം തവണ ഷിനു ജേതാവാകുന്നത്.
നിലന്പൂർ സബ് ജില്ലയിലെ മാമാങ്കര സെന്റ് മേരീസ് യുപി സ്കൂളിലെ അധ്യാപികയാണ് ഷിനു. സംസ്ഥാന വനിത ക്രിക്കറ്റ് താരവും മലപ്പുറം ജില്ലാ വനിതാ ക്രിക്കറ്റ് കോച്ചുമായിരുന്നു. പൂക്കോട്ടുംപാടം ഉപ്പുവള്ളി സ്വദേശിയാണ്.