ബൈപ്പാസ് പാലം തുറന്നു
1602174
Thursday, October 23, 2025 5:40 AM IST
കുരുവന്പലം : പുലാമന്തോൾ ഗ്രാമപഞ്ചായത്ത് കാവുവട്ടം - അണ്ടിക്കാടൻ കുളന്പ് - സ്രാന്പിക്കൽ ബൈപ്പാസ് പാലത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ നിർവഹിച്ചു. 19-ാം വാർഡിലെ കുരുവന്പലം സ്രാന്പിക്കൽ കുളന്പിനെയും 16-ാം വാർഡിലെ വളപ്പുരം കാവുവട്ടത്തെയും ബന്ധിപ്പിക്കുന്ന ബൈപ്പാസായി ഇതോടെ മാറി.
പുലാമന്തോൾ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി 23 ലക്ഷം രൂപയും പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് കുരുവന്പലം ഡിവിഷൻ മെംബർ റെജീന മഠത്തിൽ അനുവദിച്ച അഞ്ച് ലക്ഷം രൂപയും വകയിരുത്തിയാണ് പ്രവൃത്തി പൂർത്തീകരിച്ചത്. വളപുരത്തെയും- കുരുവന്പലത്തെയും ബന്ധിപ്പിക്കുന്ന മൂന്നാമത്തെ ബൈപ്പാസ് റോഡാണ് കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ പൂർത്തീകരിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് മെംബർറജീന മഠത്തിൽ, വാർഡ് മെംബർമാരായ ടി. സിനിജ, പി.ടി. പ്രമീള, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് എം.ടി. നസീറ, ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗം വി.പി. മുഹമ്മദ് ഹനീഫ, ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.പി. ഉമ്മർ തുടങ്ങിയവർ പങ്കെടുത്തു.