പെരിന്തൽമണ്ണ ഐഎംഎ ഭാരവാഹികൾ ഇന്ന് ചുമതലയേൽക്കും
1601750
Wednesday, October 22, 2025 5:35 AM IST
പെരിന്തൽമണ്ണ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) പെരിന്തൽമണ്ണ ബ്രാഞ്ചിന്റെ 2025 -26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഇന്ന് വൈകുന്നേരം 7.30ന് പെരിന്തൽമണ്ണ ഐഎംഎ ഹാളിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് ഡോ. എം.എൻ. മേനോൻ സ്ഥാനാരോഹണം നടത്തും. സ്ഥാനമൊഴിയുന്ന ബ്രാഞ്ച് പ്രസിഡന്റ് ഡോ. സന്തോഷ് കുമാർ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ വി.ആർ. വിനോദ് മുഖ്യാതിഥിയായിരിക്കും.
നജീബ് കാന്തപുരം എംഎൽഎ, മുനിസിപ്പൽ ചെയർമാൻ പി. ഷാജി, ഐഎംഎ സംസ്ഥാന, ജില്ലാ ഭാരവാഹികൾ, സംസ്ഥാന മുൻ പ്രസിഡന്റുമാർ, സമീപ പ്രദേശങ്ങളിലെ ഐഎംഎ ബ്രാഞ്ച് നേതാക്കൾ, വിവിധ ആശുപത്രി മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ഐഎംഎ പെരിന്തൽമണ്ണ ബ്രാഞ്ച് സംസ്ഥാനത്തെ ഏറ്റവും വലിയ ഐഎംഎ ശാഖകളിൽ ഒന്നാണ്.
1200 പേർ പെരിന്തൽമണ്ണ ഐഎംഎയിൽ അംഗങ്ങളാണ്. ഇതിൽ 700ലധികം അംഗങ്ങൾ കുടുംബസമേതം ചടങ്ങിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പുതിയ ഭാരവാഹികൾ : ഡോ. കെ.പി. ഷറഫുദ്ദീൻ (പ്രസിഡന്റ്), ഡോ. സി. സയ്യിദ് ഫൈസൽ (സെക്രട്ടറി), ഡോ. ടി. രാജീവ് (ട്രഷറർ). ഡോ. ഹേമ ശശിധരൻ, ഡോ. കെ.ബി. ജലീൽ (വൈസ് പ്രസിഡന്റുമാർ), ഡോ. എ. നിഷ, ഡോ. ഇ.എം. ദിലീപ് (ജോയിന്റ് സെക്രട്ടറിമാർ), ഡോ. ഷാജി അബ്ദുൾഗഫൂർ (സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ).