കിടപ്പിലായ രോഗികളെ ചേർത്തുപിടിച്ച് അങ്ങാടിപ്പുറം പഞ്ചായത്ത്
1601749
Wednesday, October 22, 2025 5:35 AM IST
അങ്ങാടിപ്പുറം: കിടപ്പിലായ രോഗികൾക്കും അവരെ വീടുകളിൽ പരിചരിക്കുന്ന കുടുംബാംഗങ്ങൾക്കുമായി അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് സ്നേഹവിരുന്നൊരുക്കി. മാനസികോല്ലാസത്തിനായി അങ്കണവാടി കുട്ടികളുടെയും സ്കൂൾ വിദ്യാർഥികളുടെയും കലാപരിപാടികളും സംഘടിപ്പിച്ചു.
മഞ്ഞളാംകുഴി അലി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് അഡ്വ. നജ്മ തബഷീറ, മെന്പർ ദിലീപ് തുടങ്ങിയവർ രോഗി-കുടുംബ സംഗമത്തിൽ പങ്കെടുത്തു. രോഗികൾക്ക് സംഘാടക സമിതിയൊരുക്കിയ കിറ്റുകൾ വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. സഈദ, വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വാക്കാട്ടിൽ സുനിൽ ബാബു, തവളേങ്ങൽ ഫൗസിയ, താണിയൻ സലീന,മെന്പർമാരായ പി.പി. ശിഹാബ്, കെ.ടി. അൻവർ, ടി.മുഹമ്മദ് ബഷീർ, കോറോടൻ റംല, കെ.ടി.നാരായണൻ, സംഘാടക സമിതി ഭാരവാഹികളായ ഉമ്മർ അറക്കൽ, ഷബീർ മാഞ്ഞാന്പ്ര, ആശാവർക്കർമാർ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.