നേത്രചികിത്സാ ക്യാന്പ്
1601606
Tuesday, October 21, 2025 7:21 AM IST
നിലന്പൂർ: നിലന്പൂർ ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തിൽ നടന്നുവരാറുള്ള സൗജന്യ നേത്ര ചികിത്സാ ക്യാന്പ് നവംബർ ഒന്‍പതിന് നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കോയന്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയുമായി ചേർന്ന് നിലന്പൂർ ചന്തക്കുന്ന് ജിഎൽപി സ്കൂളിലാണ് ക്യാന്പ്സംഘടിപ്പിക്കുന്നത്.
രാവിലെ ഏഴരക്ക് തുടങ്ങുന്ന ക്യാന്പ് ഉച്ചക്ക് രണ്ടു വരെയുണ്ടാകും. കണ്ണിന്റെ തിമിരത്തിന് പ്രാധാന്യം നൽകുന്ന ക്യാന്പിൽ ശസ്ത്രക്രിയ ആവശ്യമുള്ളവരെ അരവിന്ദ് കണ്ണാശുപത്രിയിലെത്തിച്ച് സൗജന്യ ചികിത്സ നൽകും.
ഭക്ഷണവും യാത്രാക്കൂലിയും സൗജന്യമാണ്. തിമിരത്തിന് പുറമെ കണ്ണ് സംബന്ധമായ എല്ലാ ചികിത്സകളും സൗജന്യമായാണ് നൽകുന്നത്. പരിശോധനക്ക് ശേഷം കണ്ണട ആവശ്യമുള്ളവർക്ക് കുറഞ്ഞ നിരക്കിൽ ക്യാന്പിൽ കണ്ണട നൽകും.
ശസ്ത്രക്രിയ ആവശ്യമുള്ളവരെ നവംബർ 11 ന് ലയണ്‍സ് ക്ലബ് ഭാരവാഹികൾ കോയന്പത്തൂർ കൊണ്ടുപോയി ചികിത്സകൾക്ക് ശേഷം തിരികെയെത്തിക്കും. ക്യാന്പിൽ പങ്കെടുക്കേണ്ടവർ അടുത്തുള്ള മെഡിക്കൽ സ്റ്റോറിലോ ഫോണ്‍ നന്പറിലോ ബന്ധപ്പെടണം. ഫോണ്‍: 7559049936, 9539048782, 9349710383, 04931220196.
പത്രസമ്മേളനത്തിൽ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ബാലകൃഷ്ണൻ നായർ, സെക്രട്ടറി സണ്ണി തോമസ്, ജോണ്‍ ബോസ്കോ, ജോഷ്വാ കോശി, പ്രഫ. തോമസ് മാത്യു, കേണൽ (റിട്ട) സാഞ്ജോ, ഷെരീഫ് ഇല്ലിക്കൽ തുടങ്ങിയവർ പങ്കെടുത്തു.